പാലാ: ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അധ്യാപക-അനധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാട് നീതി നിഷേധവും, പ്രതിഷേധാർഹവുമാണെന്ന് പാലാ രൂപത കോർപ്പറേറ്റ് കാത്തലിക്ടീച്ചേഴ്സ് ഗിൽഡ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും അതുവഴി പൊതുവിദ്യാഭ്യാസത്തെയും തകർക്കുന്ന ഉത്തരവുകൾ പുന:പരിശോധിക്കുക, കോടതി വിധി അംഗീകരിച്ച് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക എന്നീവിഷയങ്ങൾ ഉന്നയിച്ച് രൂപതയിലെ എല്ലാ സ്കൂളുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.
.പാലാ രൂപതാ തല പ്രതിഷേധം പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാല,രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ സെക്രട്ടറി ഫാദർ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.വർഷങ്ങളായി ജോലി ചെയ്തിട്ടും നിയമനം അംഗീകരിക്കപ്പെടാത്ത ആയിരക്കണക്കിന് അധ്യാപകർ മാനസികമായി തകർന്നിരിക്കുകയാണ്. അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ടീച്ചേഴ്സ് ഗിൽഡ് രൂപത ഡയറക്ടർ ഫാദർ ജോർജ് വരകുകാലപറമ്പിൽ, രൂപത പ്രസിഡൻറ് ജോബി കുളത്തറ ,സെക്രട്ടറി ഷിനു ആനത്താരക്കൽ, റെജി .കെ. മാത്യു, ഫാ. റെജിമോൻ സ്കറിയ, സി. ജാൻസി പീറ്റർ, സി. ലിസ്യൂ, സി. ലിൻസി എന്നിവർ പ്രസംഗിച്ചു.
.പാലാ രൂപതയിലെ എല്ലാ സ്കൂളുകളിലും പ്രതിഷേധ ദിനം ആചരിച്ചു. 23 ആം തീയതി ശനിയാഴ്ച കോട്ടയം കളക്ടറേറ്റിലേക്ക് പാലാ കാഞ്ഞിരപ്പള്ളി കോട്ടയം ചങ്ങനാശ്ശേരി വിജയപുരം രൂപതകളുടെ ആഭിമുഖ്യത്തിൽ വിപുലമായ അധ്യാപക മാർച്ചും ധർണയും നടത്താനും തീരുമാനിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments