പാലാ റിവര്‍വ്യൂ റോഡിലേയ്ക്ക് വലിയ മരം പതിച്ചതില്‍ നിന്നും യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. ആര്‍ വി പാര്‍ക്കില്‍ മണ്ണ് മാറ്റുന്നതിനിടെയാണ് മരം കടപുഴകി വീണത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മരം വീണ് കാറിനും നാശനഷ്ടങ്ങളുണ്ടായി. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടത്. ജെ സി ബി ഡ്രൈവറുടെ അശ്രദ്ധ മൂലംമാണ് മരം വീണതെന്നും ആക്ഷേപമുണ്ട്. ഉച്ചകഴിഞ്ഞു 1.40 ന് ആണ് സംഭവം. മരം വീണതിനെ തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടു. പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments