ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് മരിച്ച ദമ്പതികളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണിലെ കോൾ ലിസ്റ്റ് എടുത്ത് പരിശോധിക്കുമെന്ന് സിഐ കെ.ജെ. തോമസ് പറഞ്ഞു. ദമ്പതികളുടെ ബന്ധുക്കളിൽ നിന്നും ഇന്ന് പോലീസ് മൊഴിയെടുക്കുമെന്നും സിഐ പറഞ്ഞു. അതേസമയം ദമ്പതിമാരുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബാഹ്യ ഇടപെടൽ കണ്ടെത്താൻ ആയിട്ടില്ലെന്നാണ് ഫോറൻസിക് സർജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments