Latest News
Loading...

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധവുമായി പാലാ രൂപത



ഛത്തിസ്ഘട്ട് സംഭവത്തിൽ ഇന്നു വൈകിട്ട് ഭരണങ്ങാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ പാലാ രൂപത. പ്രേഷിതരംഗത്തുള്ള സഹോദരങ്ങൾക്ക് അടുത്തകാലത്തായി അനുഭവിക്കേണ്ടി വന്നിട്ടുള്ള നീതി നിഷേധത്തിൻ്റെ വേദനിപ്പിക്കുന്ന തെളിവാണ് അറസ്റ്റ് എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് പറഞ്ഞു. ഇതിനെതിരെ പലതരത്തിലുള്ള പ്രതികരണങ്ങൾ വിശ്വാസികളും ജനപ്രതിനിധികളും ഇതിനോടകം തന്നെ നടത്തി കഴിഞ്ഞു. 


.രൂപതയുടേതായ ശക്തമായ ഒരു പിന്തുണ അറിയിക്കുന്നതിനായി ഇന്ന് (30.07.2025, ബുധൻ) വൈകുന്നേരം 06.00 മണിക്ക് ഭരണങ്ങാനം വി. അൽഫോൻസാ തീർത്ഥാടനപള്ളിയിൽ നിന്ന് ഒരു ജപമാല പ്രദക്ഷിണം ആരംഭിച്ചു ഇടവക പള്ളി ചുറ്റി തീർത്ഥാടനപള്ളിയിൽ സമാപിക്കുന്നതാണ്. ജപമാലയുടെ 5 രഹസ്യങ്ങൾ കഴിയുമ്പോൾ ഫൊറോനാ പള്ളിയുടെ മോണ്ടളത്തിൽ വച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകുന്നതാണ്. തുടർന്ന് ജപമാല ചൊല്ലിക്കൊണ്ട് തീർത്ഥാടനപള്ളിയിലേക്ക് പോകുകയും സമാപനാ ശിർവാദം നൽകുകയും ചെയ്യും. . വൈദികരും സിസ്റ്റേഴ്സു‌ം അൽമായരും പങ്കെടുക്കും. .


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments