ഈരാറ്റുപേട്ട നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം സിപിഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ഈരാറ്റുപേട്ട വില്ലേജ് ഓഫീസിനു മുൻവശത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണ മുന്നൊരുക്കമാണ് തടഞ്ഞത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർദ്ദിഷ്ഠ ബസ് കതാത്തിരിപ്പു കേന്ദ്രം അരുവിത്തുറ പള്ളിയിലേക്കും കോളേജിലേക്കും വിവിധ സ്‌കൂളുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും എത്തുന്നവർക്ക് ഉപകാരപ്രദമായിരിക്കും.
.വ്യാഴാഴ്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം ആരംഭിക്കാനിരിക്കെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായിട്ടാണ് സ്ഥലത്ത് എത്തിയത്. മുമ്പ് ഇവിടെയുണ്ടായി ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് വികസനത്തിൻരെ ഭാഗമായി പൊളിച്ചിരുന്നു. ഇതിന് പകരമായാണ് പുതിയത് പണിയുന്നത്
എന്നാൽ വില്ലേജ് ഓഫീസ് മറയ്ക്കും വിധം റവന്യൂഭൂമിയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി.എസ്. സുനിൽ പറഞ്ഞു. നിർമാണത്തിന് റവന്യൂ അധികൃതരുടെ അനുമതിയുമില്ലെന്നും അതേസമയം റവന്യൂ അധികൃതരുടെ അനുമതിയോടെ നിർമാണം നടത്തുന്നതിന് തടസ്സമില്ലെന്നും പി.എസ്. സുനിൽ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments