പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വായന വാരാചരണ സമാപനം നടത്തി.
പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി അധ്യക്ഷത വഹിച്ച യോഗം തലപ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് എച്ച് എം ശ്രീമതി സുമ. ബി.നായർ വായന ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ കയ്യെഴു ത്ത് മാസിക പ്രകാശനം സമ്മാനം വിതരണം എന്നിവ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി മോൻസി ജോസ്. അധ്യാപികമാരായ സിമി കുര്യാക്കോസ്. ഷ ബിത തോമസ്. മനു മോൾ കെ.ജി, സുബിത സുരേന്ദ്രൻ. ആര്യ വിജയൻ. ബിന്ദു ജോൺ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments