Latest News
Loading...

ഔഷധ സസ്യഉദ്യാനമൊരുക്കി പരിസ്ഥിതി ദിനാചരണം.




മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ആദിമുഖ്യത്തിൽ ഔഷധ സസ്യങ്ങൾ നട്ട് വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ മുറ്റത്ത് തൈകൾ നട്ട് ഹെഡ്മിസ്ട്രസ്സ് സി.റ്റീന ജോസ് എഫ്.സി.സി ഉദ്ഘാടനം നിർവ്വഹിച്ചു.




ഔഷധ സസ്യങ്ങളുടെ നടീലും പരിപാലനവും ക്ലബ്ബഗംങ്ങളെ ചുമതലപ്പെടുത്തുകയും, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം, കവിതാ രചനാ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ആവശ്യകത കുട്ടികളിൽ ജനിപ്പിക്കുന്ന എൻ്റെ മരം എൻ്റെ ജീവൻ എന്ന ആശയത്തെ മുൻനിർത്തി വിവിധ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments