യാതൊരു മുൻകരുതലും കൂടിയാലോചനകളും കൂടാതെ ഈരാറ്റുപേട്ട ബസ്റ്റാന്റ് പൊളിച്ച് കച്ചവടക്കാരെയും യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയ ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണാധികാരികളുടെ നടപടികൾക്കെതിരെ സിപിഐ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു, പാർട്ടി ഈരാറ്റുപേട്ട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എം എം മനാഫിന്റെ അധ്യക്ഷതയിൽ ധർണ്ണക്ക് ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി എസ് ബാബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി വി ജോസ്, ജോസ് മാത്യു, കെ എസ് നൗഷാദ്,രതീഷ് പി എസ്, മിനിമോൾ ബിജു, എൽ ഡി എഫ് കൺവീനർ നൗഫൽ ഖാൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആരിഫ് ഇ പി, അജ്മൽ, മുഹമ്മദ് ഹാഷിം, സഹദ് കെ സലാം എന്നിവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments