ഐങ്കൊമ്പിലെയ്ക്ക് വരികയായിരുന്നു അപകടത്തില്‍പെട്ട കാര്‍. കരണംമറിഞ്ഞ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത് സ്ഥലത്ത് തന്നെയാണ് മറ്റൊരു അപകടത്തില്‍ യുവാവ് മരിച്ചത്. അപകടത്തില്‍ തകര്‍ന്ന കാര്‍ ഇന്ന് ഇവിടെ നിന്നും മാറ്റി മണിക്കൂറുകള്‍ക്കുള്ളിലാണ് അടുത്ത അപകടം ഉണ്ടായത്.
പാലാ തൊടുപുഴ റൂട്ടില്‍ കുറിഞ്ഞിക്കും മാനത്തൂരിനും ഇടയില്‍ പ്രത്യേകിച്ച് കുറിഞ്ഞിക്ക് സമീപമുള്ള റൂട്ട് ഗാര്‍ഡന്‍- മാന്തോപ്പ് ഫാമിലി റസ്റ്റോറന്റ് എന്നീ ഭാഗങ്ങളില്‍ അപകടങ്ങളും അപകടമരണങ്ങളും പതിവാകുകയാണ്. വളവുകളോ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്ത നല്ല നേരായ റോഡില്‍ വാഹനങ്ങള്‍ വേഗമെടുക്കുന്നതാണ് അപകടകാരണം. മഴ പെയ്യുന്ന സമയങ്ങളില്‍ ഹൈഡ്രോപ്ലെയിനിംഗ് പോലുള്ള കാരണങ്ങളും അപകടത്തിന് കാരണമാകുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments