കനത്തകാറ്റിലും മഴയിലും പാലാ സെൻ്റ് തോമസ് കോളേജിൽ സ്ഥാപിച്ചിരുന്ന BSNL മൊബൈൽ ടവർ തകർന്നു. കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ നിലം പൊത്തിയത് . കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്.
ഇരുമ്പുകൊണ്ടുള്ള ടവർ ഫ്രെയിം പൂർണമായും തകർന്നു. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാ നങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വീഴ്‌ചയിൽ തകർന്നിട്ടുണ്ട്. കോ ളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല. ടവർ കെട്ടിട ത്തിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ഭാഗം അടക്കമാണ് നിലംപൊത്തിയത്. കോൺക്രീറ്റ് ടെറസിന് മുകളിൽ ടവർ കോൺക്രീറ്റ് ചെയ്‌ത് | ഉറപ്പിച്ചതിലെ പിശകാണ് നിലം പൊത്താൻ കാരണമെന്നാണ് നിഗമനം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments