Latest News
Loading...

മിഷനറി സംഗമം നാളെ പ്രവിത്താനം മാര്‍ ആഗസ്തി നോസ് ഫൊറോന പള്ളിയില്‍



രൂപതാ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നാളെ പ്രവിത്താനം മാര്‍ ആഗസ്തി നോസ് ഫൊറോന പള്ളിയില്‍ മിഷനറി സംഗമം നടത്തും. 9.15നു കുര്‍ബാനയ്ക്ക് ഒരുക്കമായുള്ള പ്രദക്ഷിണം, 9.30നു 14 മെത്രാന്മാര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന കുര്‍ബാന. 11.15നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി ബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴ ത്ത് അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. വാഹന പാര്‍ക്കിങ്ങിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പ്രധാന പ്രവേശന കവാടത്തിലൂടെ പ്രവേശിക്കണം. വാഹനങ്ങള്‍ പാര്‍ക്കിങ് സ്ഥലങ്ങളിലേക്കു പ്രവേശിച്ചതിനു ശേഷമാണ് ആളുകളെ ഇറക്കേണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സമ്മേളന വേദിയോട് ചേര്‍ന്നുള്ള വഴിയില്‍ നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകാം. 


വിശിഷ്ടാതിഥികളുടെ വാഹനങ്ങള്‍ ഓഡിറ്റോറിയത്തിനു സമീപം പാര്‍ക്ക് ചെയ്യാം. മീഡിയ, ഫൊട്ടോഗ്രഫേഴ്‌സ് തുടങ്ങിയവര്‍ക്ക് പ്രവേശന കവാടത്തിലൂടെ പ്രവേശിച്ച് സമ്മേളന വേദിയില്‍ എത്താം. രാവിലെ 8 മുതല്‍ 3 വരെ കുരിശുപള്ളി കവല മുതല്‍ മാര്‍ക്കറ്റ് ജംക്ഷന്‍ വരെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വലിയ വാ ഹനങ്ങള്‍ ഓഡിറ്റോറിയത്തിന്റെ താഴ്ഭാഗത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ആളുകളെ ഇറക്കി തിരിച്ച് പോകുന്നവര്‍ തിരക്ക് കുറയ്ക്കാന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പ്രവേശിച്ച് പ്രവേശന കവാടം രണ്ടിലൂടെ പുറത്തു പോകാം.

ഭരണങ്ങാനം ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിനു മുന്‍പില്‍ നിന്നും പ്രവിത്താനം എംകെഎം ആശുപത്രിക്കു മുന്‍പില്‍ നിന്നും മിഷനറി സംഗമത്തിന് എത്തിച്ചേരാന്‍ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളജിന്റെ വാഹന സൗകര്യമുണ്ട്. രണ്ടിടങ്ങളില്‍ നിന്നും രാവിലെ 8 മുതല്‍ 9.30 വരെയും സമ്മേളനം അവസാനിച്ചു അര മണിക്കൂറിനുശേഷം ഇതേ ഇടങ്ങളിലേക്ക് തിരിച്ചും ബസ് സൗകര്യം ഉണ്ടായിരിക്കും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments