Latest News
Loading...

ബിഷപ്പ് കെ.ജെ. സാമുവേലിന്റെ ഓർമ്മദിനം ആചരിച്ചു.



 ഈസ്റ്റ് കേരള മഹായിടവകയുടെ മുൻ ബിഷപ്പും മോഡറേറ്ററുമായിരുന്ന ബിഷപ്പ് കെ.ജെ. സാമുവേലിന്റെ ഓർമ്മദിനം ആചരിച്ചു. കെയിലിലാന്റ് സെന്റ് ലൂക്‌സ് സിഎസ്‌ഐ ദേവാലയത്തിൽ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി.എസ്. ഫ്രാൻസിസിന്റെ കാർമികത്വത്തിലാണ് ഓർമ്മ പ്രാർത്ഥന നടന്നത്. മിഷണറി, സാമൂഹൃപ്രവർത്തകൻ, വികസന നായകൻ, ദരിദ്രരുടെ ആത്മമിത്രം, ജനകീയ ഭരണകർത്താവ് തുടങ്ങിയ നിലകളിൽ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന വ്യക്തിത്വമാണ് കാലം ചെയ്ത ബിഷപ്പ് കെ.ജെ. സാമുവേലെന്ന് തീരുമേനി ഓർമിച്ചു. 



1990 മുതൽ 2007 വരെ ഈസ്റ്റ് കേരള മഹായിടവകയുടെ ബിഷപ്പും രണ്ടു വട്ടം മോഡറേറ്ററുമായി ബിഷപ്പ് കെ.ജെ. സാമുവേൽ പ്രവർത്തിച്ചിട്ടുണ്ട്. സി.എസ്. ഐ സഭയുടെ മോഡറേറ്ററായി ആറ് വർഷം സ്തുത്യർഹമായ സേവനം ചെയ്തുവെന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു. മഹായിടവക ഓഫീസേഴ്‌സ് അനുസ്മരണ യോഗത്തിന് നേതൃത്വം നല്കി.വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയി, ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി, അത്മായ സെക്രട്ടറി പി. വർഗീസ് ജോർജ്, റവ. കെ. ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.

മക്കൾ : സാം കെ.ജോസഫ് ( അസി.എഞ്ചിനീയർ, കെ.എസ് ഇ ബി മൂലമറ്റം, ഐസക്ക് സാമുവേൽ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്, തിരുവനന്തപുരം,ഡോ.റേയ്ച്ചൽ കെ.സാമുവേൽ, ഗവ.ആശുപത്രി പൊൻകുന്നം., പരേതയായ കൊച്ചുമോൾ.മരുമക്കൾ : ആനി സാം, ഡോ. ക്രിസ്റ്റി സാം മാമ്മൻ ,മെഡി.കോളേജ് കോട്ടയം.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments