കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. പൂഞ്ഞാർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചേന്നാട് പുരയിടത്തുങ്കൽ തങ്കമ്മയുടെ വീടിന്റെ മുകളിലാണ് മരം ഒടിഞ്ഞുവീണത് . സമീപത്ത് നിന്നിരുന്ന പ്ലാവാണ് മേൽക്കൂര തകർത്തത്. മൂന്നു മുറികൾ ഉള്ള വീടിൻറെ മേൽക്കൂര ആസ്ബറ്റോസ് മേഞ്ഞത് ആയിരുന്നു . ഷീറ്റുകൾ പൊട്ടി മുറികൾ നനയുന്ന അവസ്ഥയിലാണ് . ആർക്കും പരിക്കില്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments