കോട്ടയം: ചിത്രശലഭങ്ങള്‍ക്ക് പാറിപ്പറന്നുയരാനായി ശലഭോദ്യാനം സജ്ജം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഓഫീസില്‍ നിര്‍മിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ എം. മനോജ് നിര്‍വഹിച്ചു. കേവലം ഒരു ദിവസത്തേക്ക് മാത്രമൊതുങ്ങാതെ എന്നും പരിസ്ഥിതി ദിനം കൊണ്ടാടുക എന്ന ആശയത്തിന്റെ ഭാഗമായാണ് ശലഭോദ്യാനം നിര്‍മിച്ചത്.
സിവില്‍ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ജി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, വനംവകുപ്പ് അസിസ്ന്റ് കണ്‍സര്‍വേറ്റര്‍ കെ.ബി. സുബാഷ്, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളിജിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍, ആര്‍. അരുണ്‍ കൃഷ്ണ, സന്ദീപ് ആര്‍.എസ്. പിള്ള എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments