ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹബ്ബ് ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചു. പൊതുജന ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡ് ഫണ്ട് എന്നിവ ഉപയോഗിച്ച് 45 ലക്ഷം രൂപയ്ക്ക് നവീകരിച്ചാണ് ഹബ് ലബോറട്ടറി നിർമ്മിച്ചിരിക്കുന്നത്.
ഇവിടെ പൊതുജനങ്ങൾക്ക് ആവശ്യമായ 65 ടെസ്റ്റുകൾ ഇനി മുതൽ വളരെ മിതമായ നിരക്കിൽ ലഭ്യമാകും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ജെസ്സി ജോർജിൻറെ അധ്യക്ഷതയിൽ എം.പി ജോസ് കെ മാണി ഉദ്ഘാടനം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.
പുന്നൂസ് പോൾ, ആനന്ദ് മാത്യു, സെബാസ്റ്റ്യൻ കട്ടക്കൽ, ലിസമ്മ ബോസ്, അനില മാത്യു, ജോസ് തോമസ് ചെമ്പകശ്ശേരി, റൂബി ജോസ്, റാണി ജോസ്, മാത്യു തറപ്പേൽ, ഡോക്ടർ ബിജു ജോൺ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments