കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല ഹൈവേയില്‍ തിടനാട് പഞ്ചായത്തു ഓഫിസിന് സമീപം ഓടയ്ക്ക് മുകളിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രികര്‍ക്ക് ദുരിതമാകുന്നു. പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്താണ് മാസങ്ങളായി സ്ലാബ് തകര്‍ന്ന് കിടക്കുന്നത്.
മുന്‍വശത്തുള്ള ഓടയുടെ സ്ലാബ് ഏതാനും മാസങ്ങള്‍ ആയി ഓരു വശം ഓടയിലേയ്ക്ക് കൂപ്പുകുത്തിയ നിലയിലാണ്. നടപ്പാതയിലൂടെ നടന്നുവരുന്നവര്‍ ഇവിടെയത്തുമ്പോള്‍ റോഡിലിറങ്ങിവേണം നടക്കാന്‍. ഇത് തിരക്കേറിയ റോഡില്‍ അപകടസാധ്യത ഉയര്‍ത്തുകയാണ്. സ്ലാബ് തിരികെ സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
1 Comments