Latest News
Loading...

ഈരാറ്റുപേട്ടയെ മഞ്ഞക്കടലാക്കാൻ എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ.



എസ് എൻ ഡി പി യോഗ നേതൃസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്നേഹാദരവ് നൽകിക്കൊണ്ട് മീനച്ചിൽ യൂണിയൻ നടത്തുന്ന "മഹാസംഗമം" 2025 മെയ് 8 ന് ഈരാറ്റുപേട്ടയെ മഞ്ഞക്കടലാക്കി മാറ്റും. പതിനായിരക്കണക്കിന് പ്രവർത്തകർ ഒന്നിച്ച് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും താള - മേളങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ  വെള്ളാപ്പള്ളി നടേശൻ അവറുകളെ മഹാസമ്മേളനം നടക്കുന്ന PTMS ഓഡിറ്റോറിയത്തിലേയ്ക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് നടക്കുന്ന ആദരവ്, ശാക്തേയം മഹാസമ്മേളനങ്ങൾ  മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. തുടർന്ന് വെള്ളാപ്പള്ളി നടേശൻ മീനച്ചിൽ യൂണിയൻ്റെ ആദരവ് ഏറ്റുവാങ്ങും. 



പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശ്രീ.ഇൻകംടാക്സ് അസിസ്റ്റൻ്റ് കമ്മീഷ്ണർ ശ്രീ.ജ്യോതിസ് മോഹൻ IRS എന്നിവർ മുഖ്യപ്രഭാഷണവും വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥൻ സംഘടനാ സന്ദേശവും നൽകുന്ന മഹാസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ - സാമൂഹിക - സമുദായ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

മഹാസംഗമത്തിൻ്റെ മഹാവിജയത്തിനായി മീനച്ചിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന  സംയുക്ത യോഗത്തിന് യൂണിയൻ ചെയർമാൻ ശ്രീ.സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനായി. കൺവീനർ ശ്രീ.ഉല്ലാസ് മതിയത്ത് സ്വാഗതം പറഞ്ഞു. 


സജീവ് വയലാ, ഷാജി തലനാട്, സി.റ്റി.രാജൻ, അനീഷ് പുല്ലുവേലിൽ, സാബു കൊടൂർ, സുധീഷ് ചെമ്പൻകുളം, അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, മിനർവ്വാ മോഹൻ, സംഗീതാ അരുൺ, പ്രദീപ് പ്ലാച്ചേരി, ബിഡ്സൺ മല്ലികശ്ശേരി എന്നിവർ ആശംസകൾ നേർന്ന യോഗത്തിൽ യൂണിയനിലെ മുഴുവൻ ശാഖാ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരും വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളും പങ്കെടുത്തു.

മഹാസംഗമം മഹാവിജയത്തിനായി 201 അംഗങ്ങൾ ഉൾപ്പെട്ട സ്വാഗത സംഘവും രൂപീകൃതമായി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments