പാലാ : വഖഫ് ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ജനപ്രതിനിധികൾ സമുദായത്തെയും, സമൂഹത്തെയും വഞ്ചിച്ചതായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപത. മുനമ്പം ജനതയ്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന് പറയുകയും മറുവശത്ത് വഖഫ് ഭേദഗതി ബിൽ തള്ളിക്കളയുകയും ഭേദഗതി ബില്ലിനെതിരായി വോട്ട് ചെയ്യുകയും ചെയ്തതിലൂടെ ജനപ്രതിനിധികൾ മുതലക്കണ്ണീരാണ് ഒഴുക്കിയത് എന്ന് കേരളത്തിലെ ക്രൈസ്തവർക്കൊട്ടാകെ ബോധ്യപ്പെട്ട വസ്തുതയാണ് എന്ന് എസ്.എം.വൈ.എം. പാലാ രൂപത നിരീക്ഷിക്കുകയുണ്ടായി.
സി.ബി.സി.ഐ. യും കെ.സി.ബി.സി. യും വഖഫ് ഭേദഗതിക്കനുകൂലമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുതകുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിയെ നിരാകരിച്ചു വോട്ട് ചെയ്തതിലൂടെ ജനപ്രതിനിധികൾ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ചതിക്കുകയാണ് ചെയ്തത്.
വഖഫ് ഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയത് സ്വാഗതാർഹം ആണെന്നും, ഇതുവഴി സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരം ലഭിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, വൈസ് പ്രസിഡൻ്റ് ബിൽന സിബി, ജോസഫ് തോമസ്, ബെനിസൺ സണ്ണി, ജിസ്മി ഷാജി, എഡ്വിൻ ജെയ്സ് എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments