കെ.എം മാണിയുടെ ആറാമത് ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. കെഎം മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലാ കത്തീഡ്രല്‍ പള്ളിയിലെ കല്ലറയിലെത്തി നിരവധി നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎല്‍എ രാവിലെ ഒന്‍പതരയോടെ കബറിടത്തിങ്കലെത്തി. കെഎം മാണിയുടെ കല്ലറയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കേരളത്തിലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചയാളായിരുന്നു കെഎം മാണിയെന്ന് പി.ജെ ജോസഫ് പറഞ്ഞു. കാരുണ്യ പദ്ധതിയും ബജറ്റിലൂടെ പ്രഖ്യാപിച്ച ക്ഷേമ ആനുകൂല്യങ്ങളും അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എം മാണിയുടെ ആറാം ചരമവാർഷികം സംസ്ഥാന വ്യാപകമായി അദ്ധ്വാനവർഗ ദിനമായി ആചരിച്ചു. പാലാ കത്തീഡ്രൽ പള്ളിയിലെ കെ.എം മാണിയുടെ കബറിടത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പുഷ്പചക്രം സമർപ്പിച്ചു. ചടങ്ങിൽ വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം. എൽ .എ , സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് എം.പി, തോമസ് ഉണ്ണിയാടൻ,
സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ്, നേതാക്കളായ എം.പി ജോസഫ്, കെ.എഫ് വർഗീസ്, ജയ്സൺ ജോസഫ്, വർഗീസ് മാമ്മൻ, തോമസ് കണ്ണന്തറ, ജോണി അരീക്കാട്ടിൽ, വർഗീസ് വെട്ടിയാങ്കൽ, സന്തോഷ് കാവുകാട്ട്, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം, വി.ജെ ലാലി, പ്രിൻസ് ലൂക്കോസ്, തോമസ് ഉഴുന്നാലിൽ, ജോർജ് മാത്യു, അജിത് മുതിരമല, പി.സി മാത്യു, തോമസ് കുന്നപ്പള്ളി, കെ.ജി സുരേഷ്, സി.ഡി വൽസപ്പൻ , ജോയി ചെട്ടിശ്ശേരി, മൈക്കിൾ പുല്ലുമാക്കൽ, എം. മോനിച്ചൻ,
അഡ്വ. ജോസഫ് കണ്ടം, ജോർജ് കിഴക്കുമശ്ശേരി, എ.സി ബേബിച്ചൻ, ഷിബു പൂവേലിൽ, ഡോ.സി.കെ ജെയിംസ്, ബാബു ചോറ്റാനിക്കര , തങ്കച്ചൻ മണ്ണൂശ്ശേരിൽ, ഡോ.ജോബിൻ എസ്. കൊട്ടാരം, ഡിജു സെബാസ്റ്റ്യൻ, ജോയി കെ.മാത്യു, നിതിൻ സി. വടക്കൻ , കെ.സി കുഞ്ഞുമോൻ , അസ്വ. ജോബി കുറ്റിക്കാട്ട് , ജോഷി വട്ടക്കുന്നേൽ , വി.എ ജോസ് ഉഴുന്നാലിൽ, ബാബു മുകാല, വി.ജെ ജോർജ് , ചാർളി ഐസക് , എ.എസ്.സൈമൺ , തുടങ്ങിയവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments