ലഹരിയുടെ കണ്ണികൾ യുവജനങ്ങളെ പിടിമുറുക്കുന്ന ഇക്കാലത്ത് സാഹസികതയുടെ ലഹരി പരിചയപ്പെടുത്തി പാലാ സെൻറ് തോമസ് ഹൈസ്കൂൾ. കുറവിലങ്ങാട് ദേവമാതാ കോളജിന്റെ സഹകരണത്തോടെ വിവിധ സാഹസിക ഇനങ്ങളാണ് സ്കൂൾ മുറ്റത്ത് അരങ്ങേറിയത്. സ്കൂൾ അസി. മാനേജർ റവ. ഫാ. ഫ്രെഡ്ഡി പെരിങ്ങാമലയിൽ ഉദ്ഘാടനം നിർവ്വഹിച്ച അഡ്വഞ്ചർ ക്യാമ്പിന് ദേവമാതാ കോളേജ് കായികവിഭാഗം പ്രൊഫസർ ഡോ. സതീശ് തോമസ്, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രൊഫസർ ഡോ. സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. റെജിമോൻ സ്കറിയ സ്വാഗതം ആശംസിച്ചു. സാഹസിക ഇനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസം ഉണർത്തുമെന്നും മുന്നോട്ടുള്ള യാത്രയിൽ കരുത്താകുമെന്നും ഉദ്ഘാടനം നിർവ്വഹിച്ച ഫാ. ഫ്രെഡ്ഡി അഭിപ്രായപ്പെട്ടു. റാപ്പെലിംഗ്, ജൂമറിംഗ്, വാലി ക്രോസിംഗ്, കാർഗോ നെറ്റ് തുടങ്ങി, അടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താവുന്ന വിവിധ സാഹസിക ഇനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനും പരിശീലിക്കാനും സൗകര്യമൊരുക്കുകയായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
അവധിക്കാലം മൊബൈലിന്റെ ലോകത്ത് ചെലവഴിക്കാതെ പ്രയോജനകരമായി ചെലവിടാൻ വിദ്യാർത്ഥികൾക്ക് മാർഗദർശകമായി ഇന്നത്തെ പരിപാടി. വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹകരണത്താൽ പരിപാടി വൻവിജയമായി മാറി. അധ്യാപകരായ ബാബു ജോസഫ്, ഫാ ജോമി ജോർജ്, ജോബി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments