പങ്കാളിത്തപെൻഷൻ പിൻവലിച്ച് ഇടതുമുന്നണി സർക്കാർ വാക്കുപാലിക്കണമെന്ന് കേരള എൻ ജി ഒ സംഘ് ആവശ്യപ്പെട്ടു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജീവനക്കാർക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് പങ്കാളിത്തപെന്ഷൻ പിൻവലിക്കുമെന്നുള്ളത്.
ഈ വിഷയത്തിൽ ഇടതുസർക്കാരിനെ പിന്തുണക്കുന്ന നിലപാടിൽ നിന്ന് ഭരണാനുകൂല സംഘടനകൾ പിന്മാറണമെന്ന് എൻ ജി ഒ സംഘ് ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതിന്റെ പന്ത്രണ്ടാം വാർഷികത്തിൽ കോട്ടയം കളക്ടറേറ്റിൽ നടന്ന പ്രതിഷേധം ഫെറ്റോ കോട്ടയം ജില്ലാ പ്രസിഡന്റ് കെ വിനോദ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അധ്യക്ഷത വഹിച്ചു. കെ എൻ അജിത് കുമാർ, കെ എൻ മനുകുമാർ, പി എ ഗോപകുമാർ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments