നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃ സംഗമം ഈരാറ്റുപേട്ട യിൽ ചേർന്നു.
ജില്ലാ പ്രസിഡൻ്റ് കെ.കെ.എം സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.എ നിസാം അധ്യക്ഷത വഹിച്ചു.
പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് സുനിൽ ജാഫർ പരിപാടികൾ വിശദീകരിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും എഫ്.ഐ. റ്റി യു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സണ്ണി മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അൻവർ ബാഷ സ്വാഗതവും,ജില്ലാ ട്രഷറർ പി.കെ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
ഹസീബ് വെളിയത്ത് (പ്രചരണം), അർച്ചന പ്രജിത് (പ്രോഗ്രാം), അൻവർ ബാഷ (മീഡിയ), കെ. എ സാജിദ് ( സോഷ്യൽ മീഡിയ)നിസാർ അഹമ്മദ് ട്രാൻസ്പോർട്ടേഷൻ), കെ.എച്ച് ഫൈസൽ (ഫുഡ് & അക്കോമഡേഷൻ), പി.എ നിസാം (പ്രതിനിധി
PK മുഹമ്മദ് ഷാഫി ( സാമ്പത്തികം ), ഷിയാസ് ഈരാറ്റുപേട്ട ( പദയാത്ര), ബൈജു സ്റ്റീഫൻ (ഭൂസമര പോരാളികളുടെ സംഗമം)
എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
ഏപ്രിൽ മാസം 26 ശനിയാഴ്ച ജാഥ ജില്ലയിൽ പ്രവേശിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം ഈരാറ്റുപേട്ടയിൽ സമാപിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments