Latest News
Loading...

ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്



ജില്ലയുടെ സമഗ്ര വികസനത്തിനുപകരിക്കുന്ന ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷക്കാലം കൊണ്ട് ഗ്രാമീണ മേഖലകളുടെ വികസനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കികഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തില്‍ സ്ഥാപിച്ച 40 മിനിമാസ്റ്റ് ലൈറ്റുകളില്‍ കൊഴുവനാല്‍ പ്രദേശത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍. വിവിധയോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. 


കൊഴുവനാല്‍ പള്ളി വികാരി റവ.ഫാ. ജോസ് നെല്ലിക്കാതെരുവില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഹൈമി ബോബി, പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, കെ.എം. മാത്യു കിടാരത്തില്‍ എന്നിവര്‍ വിവിധ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. 


വിവിധയോഗങ്ങളില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോര്‍ജ് തെക്കേല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ലിന്‍ ജെയിംസ്, ആലീസ് ജോയി മറ്റം, പി.സി. ജോസഫ്, കെ.ആര്‍. ഗോപി, ഫാ. ജെയിംസ് ആണ്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments