Latest News
Loading...

ഉരുണ്ടെത്തിയ കല്ല് വീണ് റോഡിന് തകരാർ



മേലുകാവ് പഞ്ചായത്തിലുണ്ടായ ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരംകവല നീലൂർ റോഡിൽ എള്ളുംപുറം പള്ളിക്കു സമീപം വെള്ളിയാഴ്ച രാത്രിയിലാണ് മണ്ണിടിഞ്ഞത്. മണ്ണിനോടൊപ്പം ഉരുണ്ടെത്തിയ കല്ല് വീണ് റോഡിന് തകരാർ സംഭവിച്ചു. 


റോഡിലെ ടാറിങ് വിള്ളുകയും ഇടഞ്ഞു താഴുകയും ചെയ്തു. മാന്തോട്ടത്തിൽ ബോബിയുടെ പുരയിടത്തിലെ മണ്ണാണ് ഇടിഞ്ഞത്. കളപ്പുരയ്ക്കൽ ബേക്കറിന്റെ പുരയിടത്തിലും നാശനഷ്ടം സംഭവിച്ചു. 


ചെറു വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ റോഡിലൂടെ കടന്നുപോകാൻ സാധിക്കുന്നത്. കല്ലുപൊട്ടിച്ചു നീക്കുവാനുള്ള നടപടികൾ ആരംഭിച്ചെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനൂക്കുന്നേൽ, മെമ്പർ പ്രസന്ന സോമൻ എന്നിവർ അറിയിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments