Latest News
Loading...

തീക്കോയി അച്ചൂക്കാവ് ക്ഷേത്രത്തിൽ കൊടിയേറി



തീക്കോയി അച്ചൂക്കാവ് ദേവീമഹേശ്വരക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിനോയ് ശാന്തിയുടെ സഹകാർമ്മികത്വത്തിൽ ബ്രഹ്മശ്രീ പറവൂർ രാഹേഷ് തന്ത്രി കൊടിയേറ്റി. ശനിയാഴ്ച രാവിലെ 9 മുതൽ കലം കരിക്കൽ വൈകിട്ട് 7.35 മുതൽ കുട്ടികളുടെ കലാപരിപാടികൾ, 8.05 ന് കളമെഴുത്ത് പാട്ട്. 


ഞായർ വൈകിട്ട് 7.35 ന് കുട്ടികളുടെ കലാ പരിപാടികൾ, 8.05 ന് കളമെഴുത്ത് പാട്ട്. തിങ്കളാഴ്ച രാവിലെ 9 ന് കാഴ്ച്ച ശ്രീബലി, 10 ന് കലശം, 11.30 ന് ആയില്യം പൂജ, വൈകിട്ട് 5.15 ന് കാഴ്ച ശ്രീബലി രാത്രി 7.35 ന് മെഗാ ഷോ, 8.05 ന് കളമെഴുത്ത് പാട്ട്. 


ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പൊങ്കാല. രാത്രി 7.35 ന് നൃത്ത നൃത്യങ്ങൾ, 9 ന് പള്ളിവേട്ട. ബുധനാഴ്ച്ച വൈകിട്ട് 7.30 ന് ഗാനമേള, രാത്രി 8.30 ന് ആറാട്ട് പുറപ്പാട് 10 ന് ആറാട്ട്. രാത്രി 12 ന് ശേഷം പാലച്ചുവട്ടിൽ വടക്ക് പുറത്തു വലിയ ഗുരുതി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments