Latest News
Loading...

വഖഫ് ബില്ലിന് ഐക്യദാർഢ്യം BJP പ്രകടനം നടത്തി.



 സ്വന്തം കിടപ്പാടം നഷ്ടപ്പെടുത്തുന്ന കിരാത നിയമമായ വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയ നരേന്ദ്ര മോദി സർക്കാരിന് അഭിവാദ്യമർപ്പിച്ച് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, മധുരപലഹാര വിതരണവും നടത്തി.
BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകനം ടൗണിൽ സമാപിച്ചു.


നരേന്ദ്ര മോദി സർക്കാരിൻ്റെ കീഴിൽ ഭാരതം ഭദ്രമാണെന്നും ഭരണഘടനക്ക് മീതെ ഒരു മത നിയമവും വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി തന്ന മറ്റൊരു ഉദാഹരണമാണ് വഖഫ് ഭേദഗതി നിയമമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലീപ് മൂന്നിലവ് പറഞ്ഞു.


മുനമ്പം ജനതയേയും കേരളത്തെ ആകെ തന്നെയും വഞ്ചിച്ച ഇടത്- വലത് MP മാരായ 
ജോസ് K മാണിയും ഫ്രാൻസിസ് ജോർജ്ജും രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ജനറൽ സെക്രട്ടറി പോൾ ജോസഫ് ആവശ്യപ്പെട്ടു.



അപ്പച്ചൻ കുരിശുങ്കൽ പറമ്പിൽ, ജോസ് മുത്തനാട്ട്, റ്റോമി തയ്യിൽ, ജോസ് ചേരിമലയിൽ,ഷിൻ്റോ സെബാസ്റ്റ്യൻ, ജോസ് ഈറ്റക്കാട്ട്, സജീവ് KK , സണ്ണി പുളിക്കൽ, അപ്പച്ചൻ പുന്നിലം, വില്യംസ് ,സാജു,സാൻ്റോ , ദാനിയൽ, രാജീവൻ MP , ഷാജി PK, മനോജ് PB, ബിബിൻ, മനോജ് PS, സുഭാഷ് കുറുപ്പ്, മോഹനകൃഷ്ണൻ, ഗിരീഷ് കുമാർ, അനൂപ്, രാജേഷ് KG, പോൾസൺ, സണ്ണി ചിറയാത്ത്, രാജീവ് മടുക്കയിൽ,അഭിഷേക് ബാബു, ഗോപി, രാജപ്പൻ നെല്ലിത്താനത്ത്, തങ്കപ്പൻ C G,ബിജു വെട്ടത്ത് പാറ, ബോബി മാണി, ജയ സന്തോഷ്, ബിന്ദു ബിനു, സൗമ്യ മഞ്ജുഷ് തുടങ്ങിയവർ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments