തീക്കോയി ആച്ചുകാവ് ദേവീ മഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികവും മീനപ്പൂര മഹോത്സവവും ഏപ്രിൽ 4 വെള്ളിയാഴ്ച്ച മുതൽ 9 ബുധനാഴ്ച വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് 3.39 ന് കൊടിക്കയർ, കൊടിക്കൂറ ഘോഷയാത്ര,
6 നും 6.30 നും മദ്ധ്യേ തന്ത്രി പറവൂർ രാകേഷ്, മേൽ ശാന്തി ബിനോയ് ശാന്തി എന്നിവരുടെ കർമികത്വത്തിൽ കോടിയേറ്റ്. 7 ന് ദീപാരാധന, 7.30 ന് മുളയിടീൽ, 7.50 ന് തിരുവാതിര, 8 മുതൽ ബാലെ.ശനിയാഴ്ച രാവിലെ 9 മുതൽ കലം കരിക്കൽ വൈകിട്ട് 7.35 മുതൽ കുട്ടികളുടെ കലാപരിപാടികൾ, 8.05 ന് കളമെഴുത്ത് പാട്ട്.
തിങ്കളാഴ്ച രാവിലെ 9 ന് കാഴ്ച്ച ശ്രീബലി, 10 ന് കലശം, 11.30 ന് ആയില്യം പൂജ, വൈകിട്ട് 5.15 ന് കാഴ്ച ശ്രീബലി രാത്രി 7.35 ന് മെഗാ ഷോ, 8.05 ന് കളമെഴുത്ത് പാട്ട്.
ബുധനാഴ്ച്ച വൈകിട്ട് 7.30 ന് ഗാനമേള, രാത്രി 8.30 ന് ആറാട്ട് പുറപ്പാട് 10 ന് ആറാട്ട്. രാത്രി 12 ന് ശേഷം പാലച്ചുവട്ടിൽ വടക്ക് പുറത്തു വലിയ ഗുരുതി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments