Latest News
Loading...

വാർഡുതല ശുചിത്വ പ്രഖ്യാപനം



കരൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡുതല ശുചിത്വ പ്രഖ്യാപനം വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ സ്വാഗതം ആശംസിച്ച യോഗം മുൻ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബെന്നി വർഗീസ് മുണ്ടത്താനം ഉദ്ഘാടനം ചെയ്യുകയും വാർഡ് തല ശുചിത്വ പ്രഖ്യാപനം നടത്തുകയും ചെയ്തു. 


സമൂഹത്തിന്റെ നിലനിൽപ്പ് ആരോഗ്യ ശീലത്തിൽ നിന്നും തുടങ്ങുന്നു എന്നും അത് പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡിന്റെ ശുചീകരണ പ്രവർത്തകരായ ഹരിത സേനാംഗങ്ങൾ ഉഷ, ശാന്ത എന്നിവരെയും ആശാവർക്കർ ബിൻസി പ്രദീപിനെയും ചടങ്ങിൽ ആദരിച്ചു. 


കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൂറുശതമാനം നികുതിയടച്ച വാർഡുകൾക്കുള്ള പാരിതോഷിക തുക ഉപയോഗിച്ച് വയോജനങ്ങൾക്ക് നൽകുന്ന കട്ടിലുകളുടെ വിതരണവും ശുചീകരണ പ്രവർത്തനങ്ങളുടെ പണിയായുധങ്ങളുടെ വിതരണവും ഇതോടൊപ്പം വാർഡ് മെമ്പർ നിർവഹിച്ചു. വലവൂർ യു പി സ്കൂൾ അധ്യാപിക ഷീബ സെബാസ്റ്റ്യൻ, ആശാവർക്കർ ബിൻസി പ്രദീപ്, ഐ സി ഡി എസ് സൂപ്പർവൈസർ സുനു മോൾ എന്നിവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments