Latest News
Loading...

പയപ്പാറില്‍ വീണ്ടും അപകടം



പാലാ തൊടുപുഴ റോഡില്‍ പയപാറില്‍ തടികയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു അപകടം. 



പെരുമ്പാവൂരിലേയ്ക്ക് പോവുകയായിരുന്ന നാഷണ്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പെട്ടത്. വലത്തേയ്ക്കുള്ള കൊടുംവളവ് തിരിയുന്നതിനിടെ വാഹനം ഇടതുവശം ചേര്‍ന്ന് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ലോഡ് കയര്‍ പൊട്ടി ചിതറി വീണു. 



അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്കേറ്റു.  ഇയാളെ പാല  ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു . തൊടുപുഴ - പാലാ പൊന്‍കുന്നം റോഡില്‍  ദിവസവും ഉണ്ടാകുന്നുതിനൊപ്പം പയപ്പാറിലെ കൊടുംവളവ് സ്ഥിരം അപകടമേഖലയാവുകയുമാണ്. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments