രാമപുരം: പാലവേലി ശ്രീവിരാഡ് വിശ്വകര്‍മ്മ മഹാദേവ ക്ഷേത്രത്തിലെ തിരുഉത്സവവും പ്രതിഷ്ഠാ ദിനവും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിമല്‍ ആചാരിയും, മേല്‍ശാന്തി സനീഷ് ശര്‍മ്മയും മുഖ്യകാര്‍മ്മികത്വം വഹിക്കും.
30 ന് രാവിലെ 5.30 ന് പള്ളിയുണര്‍ത്തല്‍, 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം, ആചാര്യവരണം, 6.30 ന് ഉഷഃപൂജ, 8 ന് മൃത്യുജ്ഞയഹോമം, 8.45 ന് കലവറ നിറയ്ക്കല്‍, 10 ന് സര്‍വ്വൈശ്വര്യ പൂജ, ഉച്ചയ്ക്ക് 12 ന് ഉച്ചപൂജ, 1 ന് അന്നദാനം, വൈകിട്ട് 5 ന് നടതുറക്കല്‍, 5.30 ന് അഞ്ചുമുഖം ചാര്‍ത്ത്, 6.30 ന് ദീപാരാധന, 7 ന് ഭക്തഗാനസുധ, 7.30 ന് ഭഗവത്‌സേവ, 8.30 ന് അത്താഴപൂജ.
31 ന് രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് കലശപൂജ, വൈകിട്ട് 5.30 ന് അഞ്ചുമുഖം ചാര്‍ത്ത്, 6.30 ന് ദീപാരാധന, 7 ന് ഭഗവത് സേവ, 8 ന് അത്താഴപൂജ, ഏപ്രില്‍ 1 ന് രാവിലെ 6.30 ന് ഉഷഃപൂജ, 8.30 ന് നവകം, 10 ന് കലശാഭിഷേകം, 11.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ഭഗവത് സേവ, 7 ന് തിരുവാതിര കളി, 7.30 ന് കരോക്കാ ഗാനമേള,
2 ന് രാവിലെ 5.30 ന് പള്ളിയുണര്‍ത്തല്‍, 6 ന് ഗണപതിഹോമം, 10 ന് കലശാഭിഷേകം, 12 ന് ഉച്ചപൂജ, 5.30 ന് അഞ്ചുമുഖം ചാര്‍ത്ത്, 6.30 ന് ദീപാരാധന, 7 ന് ഭഗവത് സേവ, 8ന് ഹിഡുംബന്‍ പൂജ, കാവടി നിറയ്ക്കല്‍, 9 ന് അത്താഴപൂജ, 3 ന് രാവിലെ 7.30 ന് നവകം, 9 ന് കലശാഭിഷേകം, പന്തീരടി പൂജ, 10 ന് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, നവകം, കലശപൂജ, കലശാഭിഷേകം, 

.11 ന് കാവടി അഭിഷേകം, 12 ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 4.45 ന് മുഴുക്കാപ്പ് ചാര്‍ത്ത്, 5.30 ന് താലപ്പൊലി, 6.30 ന് താലപ്പൊലി എതിരേല്‍പ്പ്, 6.30 ന് ദീപാരാധന, 6.45 ന് ഭഗവത് സേവ, 7ന് തിരുവാതിരകളി, 7.30 ന് ആദരവ്, 8 ന് വിഷ്വല്‍ ഡ്രാമ- സത്യവാന്‍ സാവിത്രി, 8 ന് അത്താഴപൂജ, 11.30 ന് വിളക്കിനെഴുന്നള്ളിപ്പ്, മംഗളാരതി എന്നിവ നടക്കും. വാർത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ.ആര്‍. രാമന്‍കുട്ടി കല്ലറക്കല്‍, ഉത്സവകമ്മിറ്റി കണ്‍വീനര്‍ വി.ജി. ചന്ദ്രന്‍ തേരുന്താനം, ട്രഷറര്‍ എന്‍.ജി. രാഗിണി പെരികിലക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments