ബഫര്‍ സോണ്‍ മേഖലകള്‍ കൃത്യമായി അളന്നുതിരിച്ച് അതിരുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാത്തതു മൂലം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മൂന്നാര്‍ രാജപാതയിലൂടെ സഞ്ചരിച്ച ജനനേതാക്കള്‍ക്കും ബിഷപ്പിനും എതിരെ കേസെടുത്ത നടപടിയെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്.
ജനവിരുദ്ധ വനനിയമം പിന്‍വലിക്കണമെന്നും ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്തിരിക്കുന്നകള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി കുരിശു പള്ളിക്കവലയില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 1972 ലെ വനം നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യകത കേന്ദ്രസര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള കാര്യങ്ങള്‍ പഠിച്ച് വേണ്ടതു ചെയ്യാന്‍ വനംവകുപ്പ് മന്ത്രിക്ക് സാധിക്കുന്നില്ല.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ മറന്നിരിക്കുന്നു. എന്തു ചെയ്താലും ജനങ്ങള്‍ സഹിക്കുമെന്ന് വിചാരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്യജീവികളെപ്പോലെ ജനങ്ങളെ ഉപദ്രവിക്കുകയാണ്. ഡാമിന് സമീപമുള്ള ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ ജലവിഭവ വകുപ്പ് മന്ത്രി സ്വീകരിച്ച നിലപാട് ജനദ്രോഹപരമാണ്. രാജപാതയിലൂടെ സഞ്ചരിച്ചവര്‍ക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ജനദ്രോഹ വനനിയമം പിന്‍വലിക്കണമെന്നും അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലില്‍, ജയിംസ് തെക്കേല്‍, തങ്കച്ചന്‍ മണ്ണൂശ്ശേരില്‍, ഷിബു പൂവേലില്‍, അഡ്വ. ജോബി കുറ്റിക്കാട്ട്, ബാബു മുകാല, മത്തച്ചന്‍ പുതിയിടത്തു ചാലില്‍, ജോസ് എടേട്ട്, ജോഷി വട്ടക്കുന്നേല്‍, ജിമ്മി വാഴംപ്ലാക്കല്‍, ഡിജു സെബാസ്റ്റ്യന്‍, ജോയി കോലത്ത്, ജോയിസ് പുതിയാമഠo, പ്രഭാകരന്‍ പടിയപ്പള്ളില്‍ , സജി ഓലിക്കര, ജോസ് വടക്കേക്കര, അഡ്വ. ജോസ് ആനക്കല്ലുങ്കല്‍, പി.കെ ബിജു, ജോസ് പ്‌ളാശനാല്‍, മാത്യു കേള പ്പനാല്‍, ജയിംസ് ചടയനാക്കുഴി, ഗസി ഇടക്കര, ഷാജി വെള്ളാപ്പാട്, ജസ്റ്റിന്‍ പാറപ്പുറത്ത്, റെജി മിറ്റത്താനി, എ.ജെ സൈമണ്‍, ജിനു പുതിയാത്ത്,റോണി മൂക്കന്‍ തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments