Latest News
Loading...

വനിതാദിനഘോഷം പാലാ ഗാഡലൂപ്പേ മാതാ പള്ളി പാരിഷ് ഹാളില്‍ മാര്‍ച്ച് 8 ന്



വിജയപുരം രൂപത ജനകീയ വികസന സമിതി പട്ടിത്താനം മേഖല ഫോറത്തിന്റെയും കെ.എല്‍.സി.ഡബ്ല്യു.എ പട്ടിത്താനം മേഖലയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനഘോഷം  പാലാ ഗാഡലൂപ്പേ മാതാ പള്ളി പാരിഷ് ഹാളില്‍ നടക്കും. സമ്മേളനത്തിനു മുന്നോടിയായി വനിതാദിനറാലി രാവിലെ 9.30 ന് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ സമീപത്തുനിന്നും  ആരംഭിക്കും. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. 



ഗാഡലുപ്പെ മാതാ പാരിഷ് ഹാളില്‍ മേഖലാ പ്രസിഡണ്ട് മരിയ പത്രോസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ അമൃത.പി രാജു നയിക്കും.  ദിവ്യബലിയും വിവിധ കലാപരിപാടി കളും നടക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പൊതുസമ്മേളനം മാണി.സി.കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലിസി പോള്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി  മുഖ്യപ്രഭാഷണം നടത്തും. 



പട്ടിത്താനം  ഫൊറോന വികാരി ഫാദര്‍ അഗസ്റ്റിന്‍ കല്ലറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സംഘടന പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ജോഷി പുതുപ്പറമ്പില്‍, ഫാദര്‍ തോമസ് പഴവക്കാട്ടില്‍, ലിസി പോള്‍, റോസ്  റ്റൊജോ, സജിമോള്‍ സെബാസ്റ്റ്യന്‍, രമ്യ സെബാസ്റ്റ്യന്‍, എ ജെ സാബു, ജോര്‍ജ് പള്ളിപ്പറമ്പില്‍, മാമച്ചന്‍ പള്ളിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments