പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോഗ്യവികസനം ലക്ഷ്യമിട്ടു കൊണ്ട് 28 കർമ്മ പരിപാടികൾ ഈ സ്കൂളുകളിൽ നടപ്പാക്കും.
മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കെയർ ഹോംസുമായി സഹകരിച്ചു വിവിധ പദ്ധതികൾക്കു തുടക്കം കുറിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.
മെഡിക്കൽ ക്യാമ്പുകൾ, സ്പെഷ്യാലിറ്റി ക്യാമ്പുകൾ, സൈക്കോളജി ബോധവൽക്കരണ സെമിനാറുകൾ, അധ്യാപകർക്കു പരിശീലന പരിപാടികൾ , ആവശ്യപ്രകാരം ഹോം കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം,ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments