സിനിമാപ്രേമികള്‍ക്ക് ആവേശമായി മാറിയ എമ്പുരാന്‍ സിനിമയുടെ ടിക്കറ്റിനായി പരക്കം പാച്ചില്‍. പാലായില്‍ മള്‍ട്ടിപ്ലക്‌സ് തീയറ്ററായ പുത്തേട്ട് സിനിമാസില്‍ സൈറ്റ് തകരാറിലായി. പുത്തേട്ടിന്റെ ഓണ്‍ലൈന്‍ സൈറ്റ് വഴി മാത്രമാണ് ടിക്കറ്റ് വില്പന. ബുക്ക്‌മൈഷോ പോലുള്ള ആപ്പുകളില്‍ ഈ തിയറ്റര്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ആളുകളുടെ തള്ളിക്കയറ്റം മൂലം സൈറ്റ് ഓപ്പണ്‍ ആകാതെ വന്നതോടെ ടിക്കറ്റിനായി നേരിട്ട് ആരാധകര്‍ എത്തുകയാണ്. സൈറ്റ് തകരാറിലായതോടെ മറ്റ് സിനിമകളുടെ ടിക്കറ്റ് ബുക്കിംഗും നിലച്ചു. ജനുവരി 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്.
സിനിമയുടെ ഓള്‍ ഇന്ത്യ ബുക്കിങ് , ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇന്നലെയാണ് ആരംഭിച്ചത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. ബുക്ക് മൈ ഷോയിലെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്.
സകല കലക്ഷന്‍ റെക്കോര്‍ഡുകളും എമ്പുരാന്‍ തകര്‍ത്തെറിയുമെന്നാണ് വിലയിരുത്തല്‍. മിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാന്‍ ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നനത്. ആറു മണിക്കുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ രണ്ടാഴ്ചയ്ക്കു മുമ്പേ തീര്‍ന്നിരുന്നു. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്‍.
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തുന്നത്. 'എമ്പുരാന്‍' സിനിമ കര്‍ണാടകയില്‍ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments