Latest News
Loading...

മുത്തോലി പഞ്ചായത്തില്‍ വനിതകള്‍ക്കായി പാചക മത്സരം



മുത്തോലി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം ഏപ്രില്‍ 5 ന് നടക്കും.  മാര്‍ച്ച് 25 വരെ രജിസ്റ്റര്‍ ചെയ്യാം. മുത്തോലി ഗ്രാമപഞ്ചായത്തും ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ആണ് മത്സരം സംഘടിപ്പിക്കുന്നത്.അടുക്കളകളിലെ പരമ്പരാഗത രുചിയും നാട്ടു പാചക നൈപുണ്യവും പരിചയപ്പെടുന്നതിനായാണ് മുത്തോലി ഗ്രാമപഞ്ചായത്തില്‍ പാചക കൈപ്പുണ്യ മത്സരം ഒരുങ്ങുന്നത്.  



സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തും അരുണാപുരത്തെ ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് വനിതകള്‍ക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നടത്തുന്നത്. മുത്തോലി ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നുള്ള വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്നുള്ള വനി തകള്‍ മാര്‍ച്ച് 25-ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.



പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍.പി. സ്‌കൂളില്‍ വച്ച് ഏപ്രില്‍ 5 നാണ് മത്സരം. ഒന്നാം സമ്മാനം 10001, രണ്ടാം സമ്മാനം 5001, മൂന്നാംസമ്മാനം 3001.കൂടാതെ ക്യാഷ് പ്രൈസുകളും മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും ലഭിയ്ക്കും. രണ്ടില്‍ കൂടാത്ത അംഗങ്ങളുള്ള വനിതാ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പഴമയുടെ സ്വാദും മണവും കൈമോശം വരാത്ത പാചകകലയില്‍ പ്രാവീണ്യമുള്ള വനിതകളെ കണ്ടെത്തി അവരില്‍ മറഞ്ഞിരിക്കുന്ന പാചക വൈദഗ്ദ്യത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രിന്‍സിപ്പല്‍ പറഞ്ഞു.




 രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും   04822205511, 9388675204 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍  മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീന ഭവന്‍, ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ജോസ് അമ്പാട്ട്, അനൂപ് ആനന്ദ്, ആന്റോ സൈമണ്‍ എന്നിവര്‍  പങ്കെടുത്തു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments