Latest News
Loading...

പൂഞ്ഞാര്‍ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം



പൂഞ്ഞാര്‍ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം തന്ത്രി പുല്ലാംവഴി ദേവന്‍ സനല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി കരിമ്പനക്കല്‍ മഠം ശ്രീനിവാസന്‍പോറ്റിയുടെയും കാര്‍മ്മികത്വത്തില്‍ മാര്‍ച്ച് 6 വ്യാഴാഴ്ച ആരംഭിച്ചു 10 ന് തിങ്കളാഴ്ച വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6  മുതല്‍ വിശേഷാല്‍ പൂജകള്‍ വൈകിട്ട് 7 ന് മെഗാതിരുവാതിര 7.30 ന് കൈകൊട്ടികളി 8 ന് നൃത്തനിശ രാത്രി 10 ന് കീഴ്കാവില്‍ വലിയഗുരുതി.



വെള്ളിയാഴ്ച വൈകിട്ട്  6.45 കൈകൊട്ടികളി 7.30 ന് തിരുവാതിര കളി, 8 ന് മ്യൂസിക്കല്‍ ഫ്യൂഷന്‍ രാത്രി 10 ന് കീഴകാവില്‍ വലിയഗുരുതി.  ശനിയാഴ്ച രാവിലെ 8 ന് നാരായണീയ പാരായണം  10 30 ന് ആയൂഷ്യപൂജ 11 ന് സര്‍പ്പങ്ങള്‍ക്ക് നൂറും പാലും, വൈകിട്ട് 5.30 ന് ഓട്ടന്‍തുള്ളല്‍,  6.45 ന് തിരുവാതിരകളി 7 ന് സംഗീത സദസ്സ്, രാത്രി 10 ന് കീഴ് കാവില്‍ വലിയഗുരുതി



ഞായറാഴ്ച രാവിലെ 9.30 ന് പൊങ്കാല ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട് വൈകിട്ട് 5 ന് ഭക്തിഗാനസുധ 7. 15 മുതല്‍ മ്യൂസിക്കല്‍ മെഗാഷോ രാത്രി 10 ന് കീഴ്കാവില്‍ വലിയ ഗുരുതി.

പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച രാവിലെ 9 ന് കുംഭകുട എതിരേല്‍പ്പ് 12 ന് മഹാപ്രസാദമൂട്ട് വൈകിട്ട് 5.30 ന് നാമലയജപഘോഷം 6.30 മുതല്‍ താലപ്പൊലി എതിരേല്‍പ്പ് , 7.30 മുതല്‍ ക്ഷേത്ര നടയില്‍ പറ വയ്പ്പ്, രാത്രി 8 മുതല്‍ അത്താഴ സദ്യ 10 ന് കീഴ്കാവില്‍ വലിയഗുരുതി രാത്രി 11.30 മുതല്‍ നൃത്ത നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍. 



വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം, പ്രസിഡന്റ് പി കെ സജികുമാര്‍ പുളിക്കത്താഴെ , സെക്രട്ടറി പ്രദീപ് കുമാര്‍ കരിക്കോടത്തില്‍, ബി വിനോദ് കുമാര്‍ ഏറത്തേടത്ത് , ബി സുരേഷ് വടക്കേപുന്നതാനത്ത് എന്നിവര്‍ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments