Latest News
Loading...

ബഡ്ജറ്റ് ടൂറിസം കോര്‍ഡിനേറ്റര്‍മാര്‍ക്ക് ആദരം



രാമപുരം നാലമ്പല ദർശന തീര്‍ത്ഥാടനം ആരംഭിച്ചത് മുതല്‍ കെ.എസ്.ആര്‍.റ്റി.സി. വിവിധ ഡിപ്പോകളില്‍ നിന്നും നിരവധി തീര്‍ത്ഥാടകരുമായിട്ടാണ് രാമപുരം നാലമ്പലങ്ങളില്‍ എത്തിയിരുന്നത്. ആയിരക്കണക്കിന് തീർത്ഥാടകരെ നാലമ്പലങ്ങളിലേയ്ക്ക് എത്തിച്ച് സുഗമ ദർശനം സാധ്യമാക്കിയ കെ. എസ് ആർ ടി സി കോഡിനേറ്റർമാരെ നാലമ്പല ദർശന കമ്മറ്റി അനുമോദിച്ചു. ഇന്നലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് അനുമോദനചടങ്ങ് സംഘടിപ്പിച്ചത്. 
 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ 42 ഡിപ്പോകളില്‍ നിന്നാണ് കൂടുതലും സര്‍വ്വീസ് നടത്തിയത്.

 

വെഞ്ഞാറമൂട്, പാറശ്ശാല, വൈക്കം തുടങ്ങിയ ഡിപ്പോകളില്‍ നിന്നും ദിവസേന ഒന്നില്‍ കൂടുതല്‍ സര്‍വ്വീസുകളും ഉണ്ടായിരുന്നു. 172 സര്‍വ്വീസുകള്‍ 30 ദിവസത്തിനുള്ളില്‍ കഴിഞ്ഞ തവണ കെ.എസ്.ആര്‍.റ്റി.സി. നടത്തിയിരുന്നു. വെളുപ്പിന് 5 മണി മുതലേ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തീര്‍ത്ഥാടകരെയുമായി ക്ഷേത്രങ്ങളില്‍ എത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്സിലെത്തുന്ന യാത്രക്കാരെ തിരിച്ചറിയുന്നതിന് വേണ്ടി അന്ന് പ്രത്യേക ബാഡ്ജ് നല്‍കിയാണ് ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത്. 


ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ അയച്ച വൈക്കം കോര്‍ഡിനേറ്റര്‍ ശ്യാംദാസ് പി, വെഞ്ഞാറംമൂട് കോര്‍ഡിനേറ്റര്‍ രാജേഷ് ഐ.എസ്., മാവേലിക്കര കോര്‍ഡിനേറ്റര്‍ രമ്യ ആര്‍.എസ്., തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ വി.എ. ജയകുമാര്‍, കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ മോനായി ജെ. കൃഷ്ണ, മികച്ച കോര്‍ഡിനേഷന് നേതൃത്വം നല്‍കിയ ബി.റ്റി.സി. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ ആര്‍., സെന്‍ട്രല്‍ സോണ്‍ കോര്‍ഡിനേറ്റര്‍ അനീഷ് ആര്‍. കോട്ടയം, എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് അനുമോദനം നൽകിയത്. 



നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ.ആര്‍. ബുദ്ധൻ മൊമെന്റോ നൽകി. നാലമ്പല ദര്‍ശന കമ്മിറ്റി സെക്രട്ടറി പി.ആര്‍. രാമന്‍ നമ്പൂതിരി, പ്രദീപ് അമനകരമന, വി. സോമനാഥന്‍ നായര്‍ അക്ഷയ, പി.പി. നിര്‍മ്മലന്‍, ശ്രീകുമാര്‍ കൂടപ്പുലം, ഉണ്ണികൃഷ്ണന്‍ നായര്‍ കൂടപ്പുലം, വിഷ്ണു കൊണ്ടൂര്‍മന, സത്യന്‍ പുതിയിടത്തുമന എന്നിവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments