Latest News
Loading...

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് എടേട്ട് മത്സരിക്കും.



പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് 3-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് എടേട്ട് മത്സരിക്കാന്‍  ധാരണ.  മാണി സി കാപ്പൻ
 എം എൽ എ യുടെ വസതിയില്‍ ചേര്‍ന്ന  യുഡിഎഫ് നേതാക്കൾ പങ്കെടുത്ത നഗരസഭ യുഡിഎഫ് പാർലമെൻ്ററി പാർട്ടി  യോഗത്തിലാണ് തീരുമാനമായത്.  



ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ ഭരണസ്തംഭനവും അധികാര തർക്കങ്ങളും മൂലം  വികസനം പാടെ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും  തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വേണ്ടി പാലാ നഗരസഭ യുഡിഎഫ് തിരികെ പിടിക്കുമെന്നും യോഗത്തില്‍ എംഎല്‍എ മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടു.


നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ജോസ് എടേട്ട്, ലിസിക്കുട്ടി മാത്യു, പ്രിന്‍സ് വി സി, ജിമ്മി ജോസഫ്,ആനി ബിജോയി, സിജി ടോണി, ജോഷി വട്ടക്കുന്നേൽ എന്നിവര്‍ സംബന്ധിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments