പുതുവേലി- അരീക്കര റോഡിൽ വടക്കേപിടീക കവലയിൽ നിന്നും ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശി അമ്പാലൂൺ (28) പൊലീസ് പിടിയിലായി. രാമപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാമപുരം പൊലീസ് സ്റ്റേഷൻ എസ്എച്ച് ഒ അഭിലാഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യതത്.
ഈ മാസം 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ ആയിരുന്നു. അ യാളെ വിശദമായി ചോദ്യം ചെയ്തതതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി. തുടർന്ന് ആഴ്‌ചകളോളം നീണ്ട നിരീക്ഷണത്തിനു ശേഷം ഇയാളെ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.
രാമപുരം പോലീസ് സ്റ്റേഷൻ എസ്. ഐ. സാബു ആന്റണി, എ. എസ്. ഐ. സജി, എസ്. സി. പി. ഓ. മാരായ വിനീത്, പ്രദീപ് ഗോപാലൻ, സി. പി. ഒ. മാരായ വിഷ്‌ണു, ശ്യാം മോഹൻ, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാർഡ് സുഭാഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments