Latest News
Loading...

മീനച്ചില്‍ പഞ്ചായത്തില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് സംഘടനാ നേതാക്കള്‍



മീനച്ചില്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി മുറി നല്കണമെന്ന ആവശ്യം പഞ്ചായത്ത് നിഷേധിക്കുന്നതിനെതിരെ  അനിശ്ചിതകാല രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന്  സംഘടനാ നേതാക്കള്‍ പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 3ന് രാവിലെ പത്തര മുതലാണ് അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിക്കുന്നത്. 



എട്ടു വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ദി ഡിഫ്രന്‍ലി ഏബിള്‍ഡ്  മീനച്ചില്‍ ഗ്രാമപഞ്ചായത്ത് യൂണിറ്റ് ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട മുറി ഇടമറ്റത്ത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരികയാണ്. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തിന് മുന്നില്‍ ഭിന്നശേഷി അംഗങ്ങള്‍ സമരം നടത്തിയിന്ന. അന്ന് നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ മുറി അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും സ്റ്റെപ്പുകളുള്ള മുറി നല്കുകയായിരുന്നു. മുറി തരാമെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും ഭരണസമിതി കബളിപ്പിച്ചതായി സംഘനാ നേതാക്കള്‍ പറഞ്ഞു. 



കുടുംബശ്രീ അംഗങ്ങള്‍ക്ക് ജനകീയ ഹോട്ടലും, അക്ഷയ എന്ന പേരില്‍ അനധികൃത ഓണ്‍ലൈന്‍ സേവനകേന്ദ്രവും നടത്തുന്നതിന് വര്‍ഷങ്ങളായി നല്‍കിയിട്ടുള്ള മുറികളില്‍ ഒരെണ്ണം  സംഘത്തിന് നല്‍കുവാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നാണ് ആവശ്യം. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കുടുംബശ്രീ അംഗ ങ്ങള്‍ക്ക് മുറികള്‍ നല്‍കിയ മാനദണ്ഡവും, പഞ്ചായത്ത് കമ്മിറ്റി തീരുമാനവും അനുസരിച്ച് ഭിന്നശേഷിക്കാരായ സംഘത്തിന് നല്‍കുവാന്‍ ഭരണ സമിതി ബാധ്യസ്ഥരാണ്. ഈ ആവശ്യങ്ങള്‍ക്ക് നിയമവിരുദ്ധമായ തീരുമാനമാണ് പഞ്ചായത്ത് ഭരണസമിതി എടുക്കുന്നതെങ്കില്‍ സംഘത്തിന്റെയും  ഭിന്നശേഷി സംഘടനയുടെയും നേത്യത്വത്തില്‍ സമരപരിപാടികള്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 



അംഗപരിമിതിയുള്ള അംഗങ്ങള്‍ക്ക് കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നതിനും ഈ മുറി അനുവദിക്കുന്നതിലൂടെ സഹായകരമാവും. അതിനിടെ, ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നതില്‍ പഞ്ചായത്തംഗങ്ങളും സെക്രട്ടറിയുമടക്കം പേര് ചേര്‍ത്ത് കൃത്രിമത്വം നടത്തിയതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 

അംഗങ്ങളോടും ഗ്രാമസഹായി സ്വയം സഹായ സംഘം  ഇടമറ്റം അംഗങ്ങളോടും കാണിക്കുന്ന നീതി നിഷേധത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി. സി രാജു, ദീപക് മാത്യു, ഭവാനി കെ വി എന്നിവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments