Latest News
Loading...

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് .



 കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർക്കെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പതിനഞ്ച് അംഗ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് 7 മെമ്പർമാരും (കേരള കോൺഗ്രസ് (എം) 4, സി.പി.എം 3) യു.ഡി.എഫിന് 3-ം ബി.ജെ.പിയ്ക്ക് 5-ം മെമ്പർമാരാണുള്ളത്. 2020-ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ട് നിൽക്കുകയും എൽ.ഡി.എഫിലെ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായി ബോബി മാത്യു പ്രസിഡൻ്റാവുകയും ചെയ്തു‌. മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വർഷത്തിന് ശേഷം സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനായി ബോബി മാത്യു രാജി വച്ച ഒഴിവിലേക്ക് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ഒന്നിക്കുകയും യു.ഡി.എഫിലെ തോമസ് മാളിയേക്കൽ പ്രസിഡൻ്റ് ആകുകയും ബി.ജെ.പിയിലെ രശ്മ‌ി രാജേഷ് വൈസ് പ്രസിഡന്റാവുകയും മൂന്ന് സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനവും ബി.ജെ.പിയ്ക്ക് ലഭിക്കുകയും ചെയ്തു. 



കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഒന്നര വർഷക്കാലമായി ഭരണം നട ത്തിക്കൊണ്ടിരിക്കുന്ന യു.ഡി.എഫ്, ബി.ജെ.പി ഭരണസമിതിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം പദ്ധതി നിർവ്വഹണങ്ങൾ താറുമാറാകുകയും ചെയ്തു എന്നാരോപിച്ചാണ് LDF അവിശ്വാസത്തിന് മുന്നോട്ട് വന്നത്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതി തുടങ്ങി വച്ച പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, രജിസ്ട്രാർ ഓഫീസ് മാറ്റി സ്ഥാപിക്കൽ, പൊതുകളിസ്ഥലം നിർമ്മിക്കൽ, പഞ്ചായത്ത് പാർക്കിംഗ് ഏരിയ വിപുലപ്പെടുത്തൽ, ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പശ്ചാത്തല സൗകര്യം ഒരുക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് നൽകൽ തുടങ്ങിയ കാര്യങ്ങളെല്ലാം കാലതാമസം വരുത്തി പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 


പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുവാനോ സാധാരണ നില യിൽ നടപ്പിലാക്കേണ്ട പദ്ധതികൾ നടപ്പിലാക്കുന്നതിന് ഇടപെടുന്നതിനോ യു.ഡി.എഫ്, ബി.ജെ.പി ഭരണസമിതിക്ക് കഴിയുന്നില്ല. 2023-2024 വാർഷിക പദ്ധതികൾ ഇപ്പോഴും പണി പൂർത്തിയാകാതെ അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. 2024- 2025 വർഷത്തെ പദ്ധതികൾ എല്ലാം ഈ മാർച്ച് മാസം പൂർത്തീകരിക്കേണ്ടതാണ്. ഇതിനായുള്ള ടെൻഡ റുകൾ പോലും പൂർത്തീകരിക്കാതെ ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുക യാണ്. ഇതുമലം കിടങ്ങൂർ പഞ്ചായത്തിൻ്റെ വികസനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ പലതും ലാപ്സ് ആയി പോകുന്ന സ്ഥിതിയുണ്ട്. 


മാലിന്യ മുക്ത പദ്ധതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന പഞ്ചായത്ത് ഇന്ന് ജില്ലയിൽ ഏറ്റവും പുറകിലായി ജില്ലാ അധികാരി കളുടെ വിമർശനത്തിന് വിധേയമായത് കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് വലിയ നാണ ക്കേട് ഉണ്ടാക്കിയ സംഭവമാണ്. ഇത്തരത്തിൽ പഞ്ചായത്തിൻ്റെ വികസന പ്രവർത്തന ങ്ങൾ അട്ടിമറിക്കുകയും പദ്ധതി പ്രവർത്തനങ്ങൾ സമയാസമയം നടപ്പിലാക്കാതെ പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ട് നഷ്‌ടപ്പെടുത്തുന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും വൈസ് പ്രസിഡന്റിന്റെയും അനങ്ങാപ്പാറ നയത്തിന് എതിരെയാണ് എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 

 
ബി ജെ പി യിലെ അസംതൃപ്തരായ ചില അംഗങ്ങളുടെ നീക്കം പ്രതീക്ഷിച്ചാണ് എൽഡിഎഫ് നീക്കം. അതേസമയം മുന്നണിക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ മൂന്നുപേരെയും നേരത്തെ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. അതുകൊണ്ടുതന്നെ അവർക്ക് വിപ്പ് നൽകില്ലെന്നും സ്വതന്ത്രമായ നിലപാട് അവർക്ക് സ്വീകരിക്കാമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.  അവിശ്വാസം ഈ മാസം 20ന് ചർച്ചചെയ്യും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments