സെക്രട്ടറിയേറ്റിനു മുൻപിൽ ആശാവർക്കർമാർ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പൂഞ്ഞാർ ജി വി രാജ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർമാർ പനച്ചികപ്പാറ ടൗണിൽ നിരാഹാരസമരം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും മഹിള കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും സമരത്തിൽ പങ്കുചേർന്നു.
ഗ്രാമപഞ്ചായത്ത് അംഗം ഓൾവിൻ കെ തോമസ് ആ മാർക്കൊപ്പം ഉപവാസം അനുഷ്ഠിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വക്കേറ്റ് സതീഷ് കുമാർ, മണ്ഡലം പ്രസിഡൻറ് എബി ലൂക്കോസ്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് ജേക്കബ്, അപ്പച്ചൻ മൂരാരിപറമ്പിൽ ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ ബി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജ ഗിരീഷ്, ജില്ലാ സെക്രട്ടറി സുനിത അനിൽ,
മെമ്പർമാരായ ഉഷാ കുമാരി, അനുമോൾ, ലിസമ്മ സണ്ണി, ബൂത്ത് പ്രസിഡൻറ് അനു ജോർജ്, ജോൺസൺ ചെറുവള്ളി , എ .ടി മാത്യു, കൊച്ചുരാണി എബി , ജെയിംസ് കൊണ്ടുപറമ്പിൽ, പത്മനാഭൻ നായർ, ജോസ് ഒട്ടലാംഗൽ, സുപ്രൻ പുത്തൻ കൈപ്പുഴ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments