കടനാട്സെൻ്റ് മാത്യൂസ് എൽ.പി. സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന ശതാമ്പ്ദി ആഘോഷങ്ങൾക്ക് സമാപനമായി. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷങ്ങളുടെ സമാപനത്തിന് തിരിതെളിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ ഭാവി എ ന്താണെന്ന് കാണിച്ചുതരുന്ന പാസ്പോർട്ടാണ് വിദ്യഭ്യാസവും പള്ളിക്കൂടവും എന്ന് ബിഷപ് പറഞ്ഞു. വിശുദ്ധമായ പൈതൃകം ഈ വിദ്യാലയത്തിൽ പഠിച്ച വിദ്യാർഥികൾക്കുണ്ട്. എത്രയോ തലമുറകളുടെ വർത്തമാനം പറച്ചിലാണ് ഈ സ്കൂളിനുള്ളത്. കത്തോലിക്ക സഭയിൽ ദൈവം ഉള്ളംകൈയിൽ വളർത്തിയ പണ്ഡിതരുടെ സ്ഥലമാണ് കടനാട്. ചരിത്ര പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങളുടെ പിന്തുണയും ബിഷപ് എടുത്തു പറഞ്ഞു
സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ ജോർജ് പുല്ലുകലായിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി സ്മരണിക പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഇൻ്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്തു. ഫാ. ഐസക് പെരിങ്ങാമലയിൽ ശതാമ്പ്ദി കൺവീനർമാരെ ആദരിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലിനറ്റ് എസ്.എ.ബി.എസ്,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, ബ്ലോക്ക് മെബർ മാരായ പി.കെ.ബിജു,ലാലി സണ്ണി, വാർഡ് മെമ്പർ ഉഷാ രാജു, സിബി ചക്കാലക്കൽ, ജോസ് പ്ലാശനാൽ,എ.ഇ.ഒ. കെ. ബി.സജി, സിസ്റ്റർ. ലിസ്ബത്ത്, കെ.കെ. ജോസഫ്, സജി തോമസ്, പി.ടി.എ. പ്രസിഡൻ്റ് ജോജോ ജോസഫ്, ബിൻസ് കെ. ബെന്നി, ജനറൽ കൺവീനർ തോമസ് കാവുംപുറം,ഡേവിഡ് സി. ജേക്കബ്, നീതു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക ജിജിമോൾ ജേക്കബിനെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെയും പൂർവവിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments