Latest News
Loading...

പി.സി ജോർജ് കീഴടങ്ങി




മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പി.സി ജോർജ് എത്തി കീഴടങ്ങിയത്.



ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പി.സി ജോർജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്.



ബിജെപി നേതാക്കൾക്കൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. കീഴടങ്ങിൽ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന് നിയമോപദേശം കിട്ടിയതോടെയിരുന്നു പി.സി ജോർജ് കോടതിയിൽ നേരിട്ട് എത്തിയത്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Anonymous said…
പി.സി എന്തപരാധമാണ് ചെയ്തത്? ഉള്ളത് തുറന്നു പറഞ്ഞതോ?