Latest News
Loading...

നിർമ്മല എൽ പി സ്കൂളിന്റെ 62-മത് വാർഷികാഘോഷം




 ചേന്നാട് നിർമ്മല എൽ പി സ്കൂളിന്റെ 62-മത് സ്കൂൾ വാർഷികാഘോഷം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഗീത നോബിൾ ഉദ്ഘാടനം ചെയ്തു,. വാർഡ് മെമ്പർ ശ്രീമതി സുശീല മോഹൻ അധ്യക്ഷത വഹിച്ചു . വാർഷികാ ഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രൊഫസർ വി വി ജോയിയും സംഘവും അവതരിപ്പിച്ച മായാജാൽ, പൂർവ വിദ്യാർത്ഥികളും സംഘവും അവതരിപ്പിച്ച കരോക്കെ ഗാനമേള, കുട്ടികളുടെ കരാട്ടെപ്രദർശനം,ഡാൻസ് സ്നേഹവിരുന്ന് എന്നിങ്ങനെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. 


പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ ഓൾവിൻ തോമസ്,ശ്രീമതി ഷാന്റി തോമസ് സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിതാ വി. നായർ,സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ, മനോജ് കുമാർ വരകപ്പള്ളിൽ, പിടിഎ പ്രസിഡണ്ട് സരിത അശോകൻ,എം പി ടിഎ പ്രസിഡന്റ് സന്ധ്യാദീപു എന്നിവർ ആശംസാ പ്രസംഗം നടത്തി.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments