ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക ഉദ്ഘാടനം നിർവഹിച്ചു.
കുടുംബശ്രീയുടെ 'ഉജ്ജീവനം ' പദ്ധതിയിലുൾപ്പെടുത്തി ഒന്നരലക്ഷം രൂപ ചെലവഴിച്ച് തയ്യൽ മെഷീൻ, പുല്ലുവെട്ടി യന്ത്രം, കോഴി, കോഴിക്കൂട് എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ബിജു റ്റി.ബി, ജോയി കുഴിപ്പാല, ബിജു കുമ്പളന്താനം, ലിസമ്മ ഷാജൻ, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാർ, സെക്രട്ടറി സീന പി.ആർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments