Latest News
Loading...

ബാലതാരത്തെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ താരത്തിനു 136 വര്‍ഷം കഠിനതടവും പിഴയും



സിനിമ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി  പീഡിപ്പിച്ച കേസില്‍ സിനിമ, സീരിയല്‍ താരത്തിന് 136 വര്‍ഷം കഠിനതടവും,1,97,500/ രൂപ പിഴയും വിധിച്ചു. 
 കോട്ടയം  കങ്ങഴ കടയിനിക്കാട്  മടുക്കക്കുഴി വീട്ടില്‍ റെജി. M. K  (52) എന്നയാള്‍ക്കാണ്  ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (POCSO) ജഡ്ജ്  റോഷന്‍ തോമസ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാല്‍ അതില്‍  1,75,000/- രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും, പോക്‌സോ നിയമത്തിലെയും  വിവിധ വകുപ്പുകള്‍ പ്രകാരവുമാണ്   ശിക്ഷ വിധിച്ചത്.  31/5/2023 ല്‍ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ചങ്ങനാശ്ശേരി SHO ആയിരുന്ന റിച്ചാര്‍ഡ് വര്‍ഗീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു ആദ്യ അന്വേഷണം നടത്തിയ കേസില്‍ തിടനാട് SHO ആയ P. G. രാജേഷ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും, തുടര്‍ന്നുള്ള അന്വേഷണം മേലുകാവ് SHO ആയിരുന്ന  രഞ്ജിത്. K. വിശ്വനാഥന്‍ നടത്തുകയും ചെയ്തു. 



തുടര്‍ന്ന് തിടനാട് പോലീസ് സ്റ്റേഷന്‍ SHO പ്രശോഭ്. K. K.യാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് .പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 39 സാക്ഷികളെയും 36 പ്രമാണങ്ങളും ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കുട്ടര്‍  Adv. ജോസ് മാത്യു തയ്യില്‍ ഹാജരായി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments