പാലാ ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടിയില്‍ കാര്‍ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും വന്ന കാര്‍ ഇടപ്പാടി സെന്റ് ജോസഫ്‌സ് പള്ളിയുടെ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
കുരിശുപള്ളിയുടെ മുന്‍ഭാഗത്തെ സംരക്ഷണഭിത്തിയും ഇരുമ്പുകൊണ്ടുള്ള മെഴുകുതിരി സ്റ്റാന്‍ഡും തകര്‍ന്നു. തറയിലെ ടൈലുകള്‍ പൊട്ടിത്തകര്‍ന്നു.
വാഹനമിടിച്ച് കുരിശുപള്ളിയുടെ മുന്‍വശത്തെ ഷട്ടറും ഇളകിയ നിലയിലാണ്. വാഹനത്തിന്റെ ഓയില്‍ പൊട്ടിയൊഴുകി. വാഹനത്തിന് സാരമായ തകരാര്‍ സംഭവിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments