Latest News
Loading...

ഭാഗവത സപ്താഹം 13ന് ആരംഭിക്കും



ചോലത്തടം മഹാദേവ പാർവ്വതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം 13ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ ഈരാറ്റുപേട്ട പ്രസ് സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മധു മുണ്ടക്കയം യജ്ഞാചാര്യനായുള്ള സപ്താഹം 20 ന് സമാപിക്കും. 13 ന് വൈകിട്ട് 6.30 ന് അജി നാരായണൻ തന്ത്രികൾ സപ്താഹത്തിന് ഭദ്രദീപ പ്രകാശനം നടത്തും. 

ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തി ഗുരുസ്മരണ നടത്തും. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എം. രാജൻ അധ്യക്ഷത വഹിക്കും. 


സപ്താഹ ദിവസങ്ങളിൽ രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് വിഷ്ണു സഹസ്രനാമ ജപം, ഗ്രന്ഥനമസ്‌കാരം, 7.30 മുതൽ 12.30 വരെ പാരായണവും, പ്രഭാഷണവും, 1 ന് അന്നദാനം, 2 മുതൽ ഭാഗവത പാരായണം തുടർച്ച, 5 ന് വരാഹാവതാരം, 6.30 ന് ക്ഷേത്രത്തിൽ ദീപാരാധന, തുടർന്ന് പ്രഭാഷണം


15 ന് വൈകിട്ട് 6 ന് ഭദ്രകാളിയവതാരം, 16 ന് വൈകിട്ട് 6.30 ന് നരസിംഹാവതാരം (ദർശന പ്രാധാന്യം), 17 ന് വൈകിട്ട് 6 ന് കൃഷ്ണാവതാരം (ദർശന പ്രാധാന്യം), ഉണ്ണിയൂട്ട്, 18 ന് വൈകിട്ട് 5 ന് കൈലാസേശ്വര മഹാദേവ ക്ഷേത്രത്തിൽ നിന്നും രുക്മിണി സ്വയംവരം ഘോഷയാത്ര , 6 ന് രുക്മിണി സ്വയംവരം (ദർശന പ്രാധാന്യം), 19 ന് വൈകിട്ട് 6 ന് ഹംസാവതാരം (ദർശന പ്രാധാന്യം), 6.45 ന് ദീപാരാധന, തുടർന്ന് സർവൈശ്വര്യ പൂജ, 20 ന് 11 ന് അവഭ്യഥസ്‌നാനം, മംഗളാരതി, ആചാര്യദക്ഷിണ, ഭാഗവത സംഗ്രഹം, യജ്ഞസമർപ്പണം, തുടർന്ന് അന്നദാനം. 



വാർത്താ സമ്മേളനത്തിൽ .. പ്രസിഡൻറ്..... കെ. എം രാജൻ കൊല്ലക്കാട്ട് വൈ പ്രസി. വി എ പ്രസാദ് വാഴയിൽ സെക്രട്ടറി സി.എൻ ശശി ചാലിൽ കമ്മറ്റിയംഗം സി.എൻ അഭിലാഷ്.. ചാലിൽ എന്നിവർ പങ്കെടുത്തു.

വാർത്താ സമ്മേളനങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9961478348

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments