Latest News
Loading...

ജോസ് കെ.മാണി ചോദിച്ചതെല്ലാം നൽകി. പാലാ ഇൻഫോ സിറ്റിക്ക് പച്ചക്കൊടി



എൽ ഡി എഫ് സർക്കാരിന്റെ പ്രധാന ഘടകകക്ഷിയായ ജോസ് കെ മാണി വിഭാഗത്തിനെ തൃപ്തിപ്പെടുത്തിയാണ് ഇത്തവണയും ബജറ്റ് നടന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയത് കൂടാതെ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടതിൽ ഭൂരിപക്ഷവും ഇത്തവണത്തെ ബജറ്റിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. അവയിൽ കൂടുതലും പാലായിലാണ്.

പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി  (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും, വ്യവസായ വകുപ്പ് മന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ജോസ് കെ മാണി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ പാലാ ഇൻഫോസിറ്റിക്ക് ബജറ്റിലൂടെ പച്ചക്കൊടി വീശിയിരിക്കുകയാണ്. സ്ഥലപരിശോധന നേരത്തെ നടത്തിയിരുന്നു.




ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ജോസ് കെ.മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. 

പാലായില്‍ നിര്‍മ്മാണം ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്റസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജാമെന്റിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന് 3 കോടി രൂപയുടേയും, പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിനെ ഗതാഗതകുരുക്കിന് പരിഹാരമായി പ്രസ്തുത റോഡ് നവീകരണത്തിന് 2 കോടി രൂപയുടേയും, എം.പി ഫണ്ടില്‍ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് 5 കോടി രൂപയുടേയും, പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌ക്കില്‍ ഡെവെലപ്‌മെന്റ് സെന്ററിന് 3 കോടി രൂപയുടേയും പാലാ അരുണാപുരത്ത് റഗുലേറ്റർ കം ബ്രിഡ്ജിന് 3 കോടി രൂപയുടേയും മറ്റ് നിരവധി പദ്ധതികൾക്കും അനുമതി ബജറ്റിലൂടെ ലഭിച്ചതായി ജോസ് കെ.മാണി പറഞ്ഞു.



പാലാ: സംസ്ഥാന ബജറ്റിൽ വിവിധ പദ്ധതികൾക്കായി തുക വകയിരുത്തുന്നതിന് ഇടപെടൽ നടത്തിയ ജോസ്.കെ.മാണി എം.പിയെ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

പാലാ ഇൻഫോസിറ്റിയ്ക്ക് ആരംഭം കുറിക്കുന്നതിനും, പുലിയന്നൂരിൽ പ്രാരംഭ ഘട്ട നിർമ്മാണം നടത്തി വരുന്ന ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്യൂട്ട്, പാലാ ജനറൽ ആശുപത്രി ക്യാൻസർ സെൻ്റെർ, എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സഞ്ച് പാലാ ബ്രാഞ്ച് ഓഫീസും സ്കിൽ ഡവലപ്‌മെൻ്റ്‌ സെൻ്ററിനും ജനറൽ ആശുപത്രി റോഡ്, ഡിജിറ്റൽ എക്സറേ മിഷ്യനുമായി ബജറ്റ് വിഹിതം ഉറപ്പു വരുത്തിയതായി യോഗം ചൂണ്ടിക്കാട്ടി.



എൽ.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ ഇതു സംബന്ധിച്ച് ജോസ്.കെ.മാണി എം.പിയുമായി ചർച്ച നടത്തുകയും വിശദമായ നിവേദനം സർക്കാരിലേക്ക് നൽകുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടുള്ളതായി യോഗത്തിൽ വിശദീകരിച്ചു. പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments